ഇറാഖിന് ചൈനയുടെ സഹായം: യുഎസ് പ്രതിഷേധിക്കും
വാഷിംഗ്ടണ്‍: ഇറാഖിനെ സായുധമായി ചൈന സഹായിക്കുന്നതില്‍ യുഎസിന് പ്രതിഷേധം.ഇക്കാര്യത്തിലുള്ള പ്രതിഷേധം അമേരിക്ക ചൈനയെ നേരിട്ടറിയിക്കും. ഇറാഖിനെതിരെ യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിലെ വ്യവസ്ഥകള്‍ പാലിക്കാനും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടേക്കും.
ഇറാഖിന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതില്‍ ഇറാഖിന് ചൈനയുടെ സഹായമുണ്ടെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി അമേരിക്കന്‍ വക്താവ് അറിയിച്ചു.
ഇറാഖിന്റെ വ്യോമമേഖലയില്‍ ആക്രമിക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ആരെയും കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു.












Click it and Unblock the Notifications