Get Updates
Get notified of breaking news, exclusive insights, and must-see stories!

കോയമ്പത്തൂര്‍ വാഹനാപകടം :7 മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത് പേരുമനല്ലൂരില്‍ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാനിലെ യാത്രക്കാരായ ഏഴു മലയാളികള്‍ മരിച്ചു. ഫിബ്രവരി 22 വ്യാഴാഴ്ച ആണ് അപകടമുണ്ടായത്.വാനിന്റെ ഡ്രൈവറെക്കൂടാതെ മൂന്നു സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പെടുന്നു.

മരിച്ചവരെല്ലാം കോഴിക്കോട് സ്വദേശികളാണെന്ന് കരുതുന്നു. മരിച്ചവരില്‍ പാര്‍വതി, ബേബി, പുഷ്പ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. ഇവരെ ഈറോഡിലെ പെരുന്തുറൈയിലുള്ള കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാനില്‍ സഞ്ചരിച്ചിരുന്നവര്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+