കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് തീവ്രവാദികള്‍ വെടിനിര്‍ത്തലിനെ തള്ളി

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പാക് തീവ്രവാദസംഘടനകള്‍ തളളിക്കളഞ്ഞു. എന്നാല്‍ കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ അതീവ സന്തുഷ്ടരാണ്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്.

പാകിസ്ഥാന്‍ അനുകൂല തീവ്രവാദ സംഘടനകളാണ് വെടിനിര്‍ത്തല്‍ നീട്ടാനുള്ള തീരുമാനത്തെ തള്ളിക്കളഞ്ഞിരിക്കുന്നത്. ലഷ്കര്‍- എ- തൊയിബ, ജൈഷ്-എ-മൊഹമ്മദ്, ഹര്‍കത്തുല്‍ മുജാഹിദ്ദീന്‍, തെഹ്രീക്-ഉല്‍-മുജാഹിദ്ദീന്‍, അല്‍-ഒമാര്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകള്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പുച്ഛിച്ചു തള്ളിയിരിക്കുകയാണ്.

തങ്ങള്‍ വെടിനിര്‍ത്തല്‍ തീരുമാനത്തെ വീണ്ടും എതിര്‍ക്കുകയാണെന്നും കശ്മീര്‍ പ്രശ്നം രമ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതു നല്‍കുമെന്നും അല്‍-ഒമാര്‍ മുജാഹിദ്ദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ പ്രസ്താവിച്ചു. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയവര്‍ യാത്രക്കാരുടെ ജീവന് വിലപേശിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ച തീവ്രവാദിയാണ് സര്‍ഗാര്‍.

വെടിനിര്‍ത്തല്‍ നീട്ടാനുള്ള കേന്ദ്രതീരുമാനം പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ലെന്ന് ഓള്‍ പാര്‍ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ സമാധാനശ്രമങ്ങള്‍ക്കൊപ്പം അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉറച്ച നടപടികളും വേണമെന്ന് ഹൂറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ പ്രഫ. അബ്ദുല്‍ ഗനി ഭട്ട് പറഞ്ഞു. വെറും വെടിനിര്‍ത്തല്‍ തീരുമാനം കൊണ്ടു മാത്രം കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും പ്രഫ.ഭട്ട് അഭിപ്രായപ്പെട്ടു.

എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നു. വെടിനിര്‍ത്തല്‍ തീരുമാനം തങ്ങള്‍ക്ക് മനസമാധാനം നല്‍കുന്നതായും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പേടികൂടാതെ ഉറങ്ങുന്നതെന്നും അതിര്‍ത്തിപ്രദേശങ്ങളിലെ ജനങ്ങള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X