Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗഡയുടെ ഭാര്യയ്ക്കു നേരെ ആസിഡ് ആക്രമണം

ബാംഗ്ലൂര്‍ : മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം.സ്വന്തം അനന്തരവനാണ് ഫിബ്രവരി 21 ബുധനാഴ്ച ഇവരെ ആക്രമിച്ചത്.

ബാംഗ്ലൂരില്‍ നിന്നും 240 കിലോമീറ്റര്‍ ദൂരെയുള്ള ഹര്‍ദന ഹള്ളി ഗ്രാമത്തിലുള്ള ഈശ്വര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ക്കുനേരെ ദേവഗൗഡയുടെ മൂത്ത സഹോദരനായ ബാസവഗൗഡയുടെ മകന്‍ ആസിഡ് എറിഞ്ഞത്. ഈശ്വര്‍ ക്ഷത്രത്തിന്റെ ശ്രീകോവിലിനു മുന്നില്‍ ദേവഗൗഡയുടെ ഭാര്യ ചെനമ്മയും മരുമകള്‍ ഭവാനി രേവണ്ണയും ശിവരാത്രിയോടനുബന്ധിച്ച് പ്രാര്‍ത്ഥിച്ച് നില്ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു അനന്തരവന്‍ ചെനമ്മയ്ക്കു നേര്‍ക്ക് ആസിഡ് ഒഴിച്ചത്.

ആക്രമണത്തില്‍ ചെനമ്മയുടെ തലയുടെ ഒരു ഭാഗത്തും കൈകള്‍ക്കും ഒരു കാലിനും പൊള്ളലേറ്റു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് 18 കാരനായ അനന്തരവനെ കസ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം തന്നോട് രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള പക വീട്ടാന്‍ ശത്രുക്കള്‍ മരുമകനെ ആയുധമാക്കുകയായിരുന്നുവെന്ന് ദേവഗൗഡ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+