പുതിയ അബ്കാരി നയം ഉടന്‍
തിരുവനന്തപുരം: മദ്യവിതരണം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ അബ്കാരി നയം ഈ മാസം തന്നെ അവതരിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍. കള്ളിന്റെയും വിദേശമദ്യത്തിന്റെയും വില്പനയില്‍ നിന്നും സ്വകാര്യമേഖലയെ പുറത്താക്കുന്നതാണ് പുതിയ മദ്യനയം.
ഇത് സംബന്ധിച്ച് വി.എസ്. അച്യുതാനന്ദന്‍ നേതൃത്വത്തിലുള്ള ഇടതുമുന്നണി സബ്കമ്മിറ്റി നല്‍കിയിട്ടുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും തീരുമാനം ഉടനെയുണ്ടാകുമെന്നും ഫിബ്രവരി 22 വ്യാഴാഴ്ച നിയമസഭയില്‍ ശിവദാസമേനോന്‍ വ്യക്തമാക്കി.
മദ്യവിതരണം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും കീഴിലാവുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന ചില്ലറ വില്‍പനശാലകളിലെ തൊഴിലാളികളെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കള്ള് വിതരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ കള്ള് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളെ മുഴുവനായും സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications