പതിവുകാരെ ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിവായി മത്സരിക്കുന്നവരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യത്തിന് കോണ്‍ഗ്രസില്‍ ശക്തിയേറുന്നു. എ.കെ. ആന്റണി നയിക്കുന്ന കേരള മോചന യാത്ര ഫിബ്രവരി 24 ശനിയാഴ്ച സമാപിക്കുന്നതോടെ ഈ അഭിപ്രായം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിര്‍ണയകമാകും.

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് മിക്കവര്‍ക്കും സീറ്റ് നല്‍കണമെന്ന് പാര്‍ട്ടിയില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള സീറ്റുകളില്‍ മുമ്പ് മത്സരിച്ചു തോറ്റവരും മറ്റു പ്രമുഖ നേതാക്കളും പിടിമുറുക്കിയതോടെയാണ് പുതിയ അഭിപ്രായത്തിന് ജീവന്‍ വച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളാണ് ഈ നീക്കത്തിന് പിന്നില്‍.

മത്സരിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നവരില്‍ പലരും മുമ്പ് മത്സരിച്ച് തോറ്റവരാണെന്നും ഇനിയും അവര്‍ക്ക് അവസരം കൊടുത്താല്‍ തങ്ങള്‍ക്ക് അവസരം ലഭിക്കുകയില്ലെന്നുമാണ് രണ്ടാംനിരക്കാരുടെ വാദം.

നാലിലേറെ തവണ മത്സരിച്ചവരെ ഇത്തവണ പരിഗണിക്കേണ്ടതില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ക്കു പകരം വിജയസാധ്യതയുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം.

നാലു തവണ മത്സരിച്ച നേതാക്കള്‍ ഐ ഗ്രൂപ്പില്‍ കുറവാണ്. എന്നാല്‍ എ ഗ്രൂപ്പില്‍ ഈ തീരുമാനവും വലിയ പ്രശ്നത്തിന് ഇടയാക്കും. ആന്റണി ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ എം.എം. ഹസ്സന്‍, സി.വി. പത്മരാജന്‍, ഉമ്മന്‍ ചാണ്ടി, ടി.എച്ച്. മുസ്തഫ, മുഹമ്മദലി, ആര്യാടന്‍ മുഹമ്മദ്, റോസക്കുട്ടി, കെ.പി. നൂറുദ്ദീന്‍ തുടങ്ങിയവരെല്ലാം തന്നെ നാലുതവണ മത്സരിച്ചവരാണ്. അങ്ങനെവരുമ്പോള്‍ രണ്ടാംനിരക്കാരുടെ ആവശ്യം ഐ ഗ്രൂപ്പിനേക്കാളേറെ പ്രശ്നമുയര്‍ത്തുന്നത് എ ഗ്രൂപ്പിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+