Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഭ്രാന്തി പരത്തി വീണ്ടും പുകമഞ്ഞ്

അടൂര്‍: കേരളത്തില്‍ വീണ്ടും പുകമഞ്ഞ് പ്രത്യക്ഷപ്പെട്ടു. കൊട്ടാരക്കര, അടൂര്‍ ഭാഗങ്ങളിലും തിരുവനന്തപുരത്തുമാണ് ഫിബ്രവരി 22 വ്യാഴാഴ്ച പുലര്‍ച്ചെ പുകമഞ്ഞ് പ്രത്യക്ഷമായത്.സാധാരണ ഡിസംബര്‍,ജനവരി മാസങ്ങളിലാണ് മഞ്ഞിന്റെ ആധിക്യം. അപ്പോള്‍ പോലും തൊട്ടുമുന്നിലുള്ളതൊന്നും കാണാന്‍ കഴിയാത്ത വിധം മഞ്ഞ് പ്രശ്നമാകാറില്ല. ഫിബ്രവരി മാസത്തില്‍ മഞ്ഞ് മൂടുന്ന പതിവില്ല.

കഴിഞ്ഞ മാസം തിരുവനന്തപുരത്താണ് പുകമഞ്ഞ് പ്രത്യക്ഷപ്പെട്ടത്. മധ്യകേരളത്തിലെ ചില പ്രദേശങ്ങളിലും തിരുവനന്തപുരത്തും പുകമഞ്ഞ് പരന്നതിനെ തുടര്‍ന്ന് തൊട്ട് മുന്നിലെ കാഴ്ചകള്‍ പോലും കാണാന്‍ പ്രയാസമായിരുന്നു. തിരുവനന്തപുരം മുതല്‍ അടൂര്‍ വരെയുള്ള റോഡില്‍ വാഹനമോടിച്ചവര്‍ക്ക് പുകമഞ്ഞ് തടസമുണ്ടാക്കി.

അപ്രതീക്ഷിതമായി ഉണ്ടായ പുകമഞ്ഞിനെ ഭൂചലനവുമായി ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. കഴിഞ്ഞ തവണ പുകമഞ്ഞുണ്ടായപ്പോള്‍ ഭൂചലനത്തിന്റെ മുന്നോടിയാണെന്ന് പരന്ന കിംവദന്തി ഇത്തവണയും പ്രബലമായിരുന്നു. എന്നാല്‍ ഇതില്‍ ഭയക്കാനൊന്നുമില്ലെന്നും അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടായ വ്യതിയാനമാണ് ഇതിന് പിന്നിലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+