Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുമട്ടുതൊഴിലാളികള്‍ക്ക് പെരുമാറ്റച്ചട്ടം

കൊച്ചി: സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികള്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നു. വിവിധ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡാണ് പെരുമാറ്റച്ചട്ടത്തിന് രൂപം നല്‍കിയിരിക്കുന്നത്.

പെരുമാറ്റച്ചട്ടം പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികള്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനും ബോര്‍ഡിന് കീഴില്‍ ഒരു എന്‍ഫോഴ്സ്മെന്റ് വിഭാഗവും പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അമ്പലത്തറ ശ്രീധരന്‍നായര്‍ അറിയിച്ചു.

ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കുറിച്ചുള്ള പരാതികള്‍ വളരെ കുറവാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. പരാതികളില്‍ ബോര്‍ഡ് ഇടപെട്ട് സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അപകടത്തില്‍ പെടുന്നവര്‍ക്കുള്ള ദുരിതാശ്വാസ നിധി ഉള്‍പ്പെടെ ചുമട്ടുതൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ബോര്‍ഡ് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+