രാജ്കുമാര്‍ മോചനം: കൃഷ്ണ കണ്ണൂരിലെ ക്ഷേത്രത്തില്‍
കണ്ണൂര്‍: വീരപ്പന്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ കന്നഡ നടന്‍ രാജ്കുമാര്‍ മോചിതനായതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ കണ്ണൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തി.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കൃഷ്ണയും ഭാര്യ പ്രേമയും ദര്‍ശനം നടത്തിയ്. ശിവരാത്രി ദിവസമായ ഫിബ്രവരി 21 ബുധനാഴ്ചയായിരുന്നു ക്ഷേത്രദര്‍ശനം. സുഹൃത്തും മുന്‍ മന്ത്രിയുമായ വി.എല്‍ ശങ്കറും കൃഷ്ണയോടും ഭാര്യയോടും ഒപ്പം ഉണ്ടായിരുന്നു.
രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയപ്പോള്‍ കൃഷ്ണ പ്രശ്നം വെച്ചിരുന്നു. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ രാജ്കുമാര്‍ മോചിതനാകുന്ന ദിവസം പ്രവചിക്കുകയും ഇതിലേക്കായി തളിപ്പറമ്പ് രാജരാജേശ്വരന് പൊന്നുംകുടും നരേച്ചയര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പ്രശ്നവിധിയനുസരിച്ചാണ് പെരളശ്ശേരി അമ്പലത്തിലും കൃഷ്ണ ദര്‍ശനം നടത്തിയത്.












Click it and Unblock the Notifications