കര്‍ഷകത്തൊഴിലാളികള്‍ക്ക് ബോണസ്
തിരുവനന്തപുരം: നെല്‍കൃഷിരംഗത്തുള്ള തൊഴിലാളികള്‍ക്ക് ബോണസ് കൂലി കൊടുക്കുവാന്‍ പദ്ധതിയുണ്ടെന്ന് കൃഷി മന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍.
നെല്‍കൃഷി രംഗത്തുള്ള തൊഴിലാളികള്‍ നിര്‍മ്മാണമേഖലയിലേക്കും മറ്റും മാറിപ്പോകുന്നത് തടയാനാണിതെന്ന് ഫിബ്രവരി 22 വ്യാഴാഴ്ച മന്ത്രി നിയമസഭയില്‍ പറഞ്ഞു. നെല്‍കൃഷി തകരാതിരിക്കുവാന്‍ തൊഴിലാളികളെ നെല്‍കൃഷിയില്‍ തന്നെ തുടരുന്നതിന് പ്രേരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി അറിയിച്ചു.
ബോണസ് തുക മാര്‍ച്ചില്‍ തന്നെ നല്‍കും.തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാത്ത തരത്തില്‍ യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. നെല്‍കൃഷിയുടെ ചെലവ് കുറയാന്‍ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.തൃശൂര്‍ കോള്‍പാട വികസനത്തിനും ഓണാട്ടുകര പുഞ്ചപ്പാട വികസനത്തിനും 49 കോടി രൂപയുടെ പദ്ധതി നബാര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വ്യാവസായിക ആവശ്യത്തിനായി നെല്‍പ്പാടങ്ങള്‍ നികത്തുന്നതിനെ തടയുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications