കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: കെട്ടിടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂചലനത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാനത്തെ ബഹുനില മന്ദിരങ്ങള്‍ക്ക് പുതിയ സുരക്ഷാസംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി.

പുതിയ സുരക്ഷാ നിര്‍ദേശങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്ന് ഫിബ്രവരി 22 വ്യാഴാഴ്ച മന്ത്രി നിയമസഭയെ അറിയിച്ചു. ബഹുനില മന്ദിരങ്ങളും ഫ്ലാറ്റുകളും ധാരാളം ഉയര്‍ന്നുവരുന്നതും അവയുടെ സുരക്ഷയെ കുറിച്ച് ജനങ്ങളില്‍ ഭീതിയുണ്ടായിരിക്കുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടുത്തകാലത്ത് സംസ്ഥാനത്തുണ്ടായ ഭൂചലനത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് സഹായം നല്‍കുമെന്ന് റവന്യുമന്ത്രി കെ.ഇ.ഇസ്മയില്‍ നിയമസഭയെ അറിയിച്ചു. എം.മുരളി എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X