ശര്‍മ വീണ്ടും മത്സരിച്ചേക്കും
കൊച്ചി: വൈദ്യുതി മന്ത്രി എസ്.ശര്‍മക്ക് വീണ്ടും സീറ്റ് നല്‍കണമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
രണ്ട് തവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനിച്ചിരുന്നതെങ്കിലും ചില സീറ്റുകള്‍ നിലനിര്‍ത്താന്‍ അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ ഈ നിലപാടില്‍ പാര്‍ട്ടി അല്‍പം അയവ് വരുത്തിയേക്കും. ഇത്തരമൊരു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ശര്‍മയുടെ പേര് വീണ്ടും ഉയര്‍ന്ന് വന്നിരിക്കുന്നത്.
എറണാകുളം ജില്ലയിലെ വടക്കേക്കരയാണ് ശര്‍മയുടെ മണ്ഡലം. എറണാകുളത്തെയോ തൃശ്ശൂരിലെയോ ആലപ്പുഴയിലോ ഏതെങ്കിലും മണ്ഡലം ശര്‍മയ്ക്ക് നല്‍കണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
വിഎസ് ഗ്രൂപ്പുകാരനായ ശര്‍മയുടെ പേര് ആദ്യമേ തന്നെ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നെങ്കിലും രണ്ട് തവണയില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ പാടില്ലെന്ന സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. മൂന്നാം തവണയും ശര്‍മയ്ക്ക് സീറ്റ് നല്‍കണമെന്നാണ് വിഎസ് പക്ഷത്തിന് മുന്‍ തൂക്കമുള്ള ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയുടെ മകന്‍ ടി.എച്ച്. അബ്ദുള്‍ സത്താറിനെ ആലുവയില്‍ നിന്നും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പി.എം.ഇസ്മായിലിന് മൂവാറ്റ്പുഴ അല്ലെങ്കില്‍ കോതമംഗലം സീറ്റ് നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
വടക്കേക്കരയില്‍ നിന്നും മുന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.രാജീവിനെയും കുന്നത്ത്നാട്ടില്‍ നിന്നും എം.പി.വര്‍ഗീസിനെയും എറണാകുളത്ത് നിന്നും സെബാസ്റ്യന്‍ പോളിനെയും മട്ടാഞ്ചേരിയില്‍ നിന്നും എം.എ.തോമസിനെയും പിറവത്ത് നിന്നും ഗോപി കോട്ടമുറിക്കലിനെയും മത്സരിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications