എസ്എഫ്ഐക്കാര്‍ നഷ്ടപരിഹാരം നല്കണം:കോടതി
കൊല്ലം: കൊല്ലം എസ്എന്‍ കോളേജില്‍ സമരത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കിയ എസ്എഫ്ഐക്കാര്‍ കോളേജിന് 25,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് കോടതി.
കോളേജ് പ്രിന്‍സിപ്പല്‍ വി.കെ. രാജന്‍, എസ്എന്‍. ട്രസ്റ് മേധാവി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ നല്കിയ കേസിലാണ് കൊല്ലം മുന്‍സിഫ് കോടതി ഫിബ്രവരി 22 വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചത്. നൗഫല്‍, നൗജിത്, ഹബീബുള്ള, ഫിലിപ് ജോര്‍ജ്ജ് എന്നീ എസ്എഫ്ഐ പ്രവര്‍ത്തകരോടാണ് നാശനഷ്ടം വരുത്തിയതിന് നഷ്ടപരിഹാരമെന്ന നിലയ്ക്ക് 25,000 രൂപ നല്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നടന്ന സമരത്തോടനുബന്ധിച്ചുള്ള അക്രമത്തില്‍ കോളേജില്‍ എസ്എഫ്ഐക്കാര്‍ ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.












Click it and Unblock the Notifications