കൊല്ലത്ത് കൂട്ട ആത്മഹത്യ: നാലുപേര്‍ ജീവനൊടുക്കി
പുനലൂര്‍: കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് നാലംഗ കുടുംബം ജീവനൊടുക്കി. പുനലൂരില്‍ ഏരൂര്‍ ഗവ.ഹൈസ്കൂളിനടുത്തുള്ള പൂന്തോട്ടത്തില്‍ പ്രസാദ്(42) , ഭാര്യ മല്ലിക(35), മക്കളായ അശ്വതി(14), ആശ(11) എന്നിവരെയാണ് മരിച്ച നിലയില്‍ ഫിബ്രവരി 22 വ്യാഴാഴ്ച കണ്ടെത്തിയത്.
പ്രസാദ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭാര്യയെയും മക്കളെയും കെട്ടിപ്പുണര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ മല്ലികയുടെ സഹോദരിയ്ക്ക് വീടു പൂട്ടിക്കിടക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വീടു തുറന്നു നോക്കിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
എല്ലാവരും വിഷം കഴിച്ചതായും പൊലീസ് സംശയിക്കുന്നു.പ്രസാദ് ഏരൂരിലെ ലോറി ഡ്രൈവറാണ്. നേരത്തെ ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്നു പ്രസാദ്. ഫിബ്രവരി 21 ബുധനാഴ്ച അര്‍ധ രാത്രിയാകാം ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു.