Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍വേട്ടയ്ക്കിടെ ആദിവാസികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീരപ്പന് സഹായമെത്തിക്കുന്നവരാണെന്ന സംശയത്തില്‍ അട്ടപ്പാടിയിലെ ഷോളയൂരില്‍ നിന്നും നാല് ആദിവാസികളെ വീരപ്പന്‍ വേട്ട നടത്തുന്ന പ്രത്യേക ദൗത്യ സേന അറസ്റ്റ് ചെയ്തതായി ഫിബ്രവരി 22 വ്യാഴാഴ്ച മുഖ്യമന്ത്രി ഇ കെ നായനാര്‍ നിയമസഭയില്‍ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ജനവരി 21 നാണ് രാമന്‍, രങ്കന്‍, ചിന്നോച്ചാലൈ, മുരുകന്‍ എന്നീ ആദിവാസി യുവാക്കള്‍ ദൗത്യസേനയുടെ പിടിയിലായത്. അരിയും 75,000 രൂപയും അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. വീരപ്പന്‍ സംഘത്തെ സഹായിക്കുന്നവരാണെന്ന സംശയമാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ദൗത്യസേനയെ പ്രേരിപ്പിച്ചത്രെ.

കോയമ്പത്തൂരില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഇവരെ ഹാജരാക്കിയിരുന്നു. ഫിബ്രവരി ഒമ്പതിന് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അറസ്റ്റിനെ തുടര്‍ന്ന് നാല് ആദിവാസികളില്‍ നിന്നും കേരളാപൊലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നിയമസഭയില്‍ ജോസ് ബേബി എം എല്‍ എ യുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി ഇ കെ നായനാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+