Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് മുഖ്യമന്ത്രിയെങ്കില്‍ എസ്എന്‍ഡിപി പിന്തുണ

കൊച്ചി: വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന പക്ഷം ഇടതുമുന്നണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പിന്തുണയ്ക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേരളം ഭരിക്കുന്നതിന് ഈഴവ മുഖ്യമന്ത്രി വേണമെന്നത് യോഗത്തിന്റെ ഏറെക്കാലമായുളള ആഗ്രഹമാണ്. അതിനനുകൂലമായ സമീപനം സ്വീകരിക്കുന്ന ആരെ പിന്തുണയ്ക്കാനും എസ്എന്‍ഡിപിയ്ക്ക് മടിയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബില്‍ ഫിബ്രവരി 22 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

തിരഞ്ഞെടുപ്പില്‍ ഈഴവര്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമുണ്ടാകണമെന്നാണ് യോഗത്തിന്റെ ആവശ്യം. സാമുദായിക നീതിയാണ് എസ്എന്‍ഡിപി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് സമിതികള്‍ മുതല്‍ നിയമനിര്‍മ്മാണ സഭകള്‍ വരെ ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇന്നില്ല. നിയമനിര്‍മ്മാണ സഭയിലും ഉദ്യോഗസ്ഥ തലത്തിലും ന്യായാസനങ്ങളിലും സാമുദായികനീതി നടപ്പാക്കിയില്ലെങ്കില്‍ മാത്രമേ സാമൂഹ്യനീതി സാധ്യമാവുകയുള്ളൂവെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

141 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയില്‍ ആനുപാതിക പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ 45 ഈഴവ പ്രതിനിധികള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇതിന്റെ പകുതി അംഗങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത് . സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ തിരക്കിലായിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യം ചെവിക്കൊള്ളണം. ഇതിനാവശ്യമായ രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ എസ്എന്‍ഡിപി ആവിഷ്കരിച്ച് നടപ്പാക്കും. ഈഴവസമുദായത്തിന്റെ വികാരങ്ങള്‍ ഭരണകൂടത്തെയും രാഷ്ടീയ നേതൃത്വത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായി മാര്‍ച്ച് പത്തിന് എറണാകുളത്ത് അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാമത്തെ അവകാശ പ്രഖ്യാപനസമ്മേളനമാണ്. 1945 ല്‍ സഹോദരന്‍ അയ്യപ്പന്‍ മുന്‍കയ്യെടുത്ത് കൊച്ചി എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ആദ്യത്തെ അവകാശ സമ്മേളനം നടത്തിയത്. പ്രഫ. പി.എസ്. വേലായുധനും എ.എസ്. പ്രതാപ്സിംഗും നേതൃത്വം നല്കിയ എസ്എന്‍ഡിപിയോഗത്തിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ അവകാശപ്രഖ്യാപന സമ്മേളനം 1980ല്‍ നടന്നത്. ഇരുപത് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു അവകാശ പ്രഖ്യാപനം നടത്താന്‍ നിലവിലുള്ള സാഹചര്യങ്ങളാണ് യോഗത്തെ നിര്‍ബന്ധിതമാക്കിയത്-വെള്ളാപ്പള്ളി പറഞ്ഞു.

പിന്നോക്ക ദളിത് വിഭാഗങ്ങളോട് എല്ലാ രംഗങ്ങളിലും വിവേചനം തുടരുകയാണ്. പ്ലസ് ടു അനുവദിച്ചതിലും പ്രഫഷണല്‍ കോഴ്സ് പ്രവേശനത്തിലെ തിരിമറികളിലും ഈഴവസമുദായത്തിനുണ്ടായ നഷ്ടം ഇനിയും പരിഹിരക്കപ്പെട്ടിട്ടില്ല. പ്രഫഷണല്‍ കോളേജുകള്‍ക്കായുള്ള തിരിമറികളിലും ഈഴവസമുദായത്തിനുണ്ടായ കുറവ് പരിഹരിക്കപ്പെട്ടിട്ടില്ല-അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+