Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ വീണ്ടും തിരുവനന്തപുരം നോര്‍ത്തില്‍ ?

തിരുവനന്തപുരം: സ്പീക്കര്‍ എം.വിജയകുമാര്‍ തിരുവനന്തപുരം നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ നാലാമതും മത്സരിക്കാനുള്ള സാധ്യതയേറി.

വിജയകുമാറിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പാണുള്ളത്. ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയോട് യോജിക്കാനാണ് സാധ്യത.

രണ്ട് തവണ വിജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ആദ്യം പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിലരുടെ കാര്യത്തില്‍ അയവ് വരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്.

നോര്‍ത്ത് മണ്ഡലം നിലനിര്‍ത്താന്‍ വിജയകുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്ന ശക്തമായ അഭിപ്രായം. നോര്‍ത്ത് മണ്ഡലത്തിന്റെ പൊതു സ്വഭാവം വച്ച് നോക്കുമ്പോള്‍ വിജയകുമാര്‍ ജയിക്കാതിരിക്കാനുള്ള കാരണമൊന്നും പാര്‍ട്ടി ഇപ്പോള്‍ കാണുന്നില്ല. വിജയകുമാറിന് പകരം തിരുവനന്തപുരം മേയര്‍ പ്രൊഫ.ജെ.ചന്ദ്രയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു നിര്‍ദേശമുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിറ്റിംഗ് എംഎല്‍എ ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആനത്തലവട്ടത്തിന്റെ മണിച്ചന്‍ ബന്ധം മൂലം പാര്‍ട്ടി സീറ്റ് നല്‍കാനിടയില്ലെന്ന് സംസാരമുണ്ട്.

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ ജമീല നൗഫിക്കിന്റെ പേരാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. വര്‍ക്കലയില്‍ പി.കെ.ഗുരുദാസനെ നിര്‍ത്താനാണ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്. നേമം നിയോജകമണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ വെങ്ങാനൂര്‍ ഭാസ്കരനെ തന്നെ നിര്‍ത്താനാണ് സാധ്യത.

ഫിബ്രവരി 23 വെള്ളിയാഴ്ച സിപിഎം ജില്ലാ കമ്മിറ്റികള്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റിന് രൂപമാവുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+