ടാറ്റയ്ക്ക് എയര്‍ ഇന്ത്യ മതി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദര്‍ഘാസ് നല്‍കി. എന്നാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ടാറ്റ ഗ്രൂപ്പ് വക്താവ് അറിയിച്ചു.
ഫിബ്രവരി 23 വെള്ളിയാഴ്ചയാണ് ടാറ്റ ഗ്രൂപ്പ് കേന്ദ്രത്തിന് ദര്‍ഘാസ് സമര്‍പ്പിച്ചത്. സിംഗപ്പൂര്‍ എര്‍ലൈന്‍സുമായി സഹകരിച്ചാണ് ടാറ്റ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.
ഇന്ത്യയിലെ രണ്ടു പൊതുമേഖലാ വിമാനക്കമ്പനികളിലും സ്വകാര്യ പങ്കാളിത്തത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരമാണിത്.












Click it and Unblock the Notifications