Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിക്കുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷം മുരടിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗം അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും സാമ്പത്തികവളര്‍ച്ചയ്ക്ക് അനുഗുണമായ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

വരുന്ന മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ ആറു ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ പ്രവചനങ്ങളെ സര്‍വേ ശരി വയ്ക്കുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ 6.4 ശതമാനം കുറവാണിത്.

2000-2001 സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയില്‍ പുരോഗതി ഒന്നുമുണ്ടായില്ലെന്ന് സര്‍വേയില്‍ പറയുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മഴ ചതിച്ചതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 0.9 ശതമാനം മാത്രം ഉയര്‍ച്ചയാണ് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കാര്‍ഷികമേഖലയുടേത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 0.7 ശതമാനമായിരുന്നു.

വ്യവസായ വളര്‍ച്ച വളരെ മന്ദഗതിയിലായതായും പുതിയ നിക്ഷേപങ്ങള്‍ക്ക് സാധ്യത കാണുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ലോകമാകമാനം എണ്ണ വില ഉയര്‍ന്നതും യു എസ് സമ്പദ്രംഗത്തെ മാന്ദ്യവും ഇന്ത്യന്‍ സമ്പദ്രംഗത്തെ മുരടിപ്പിനു കാരണമായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ഗുജറാത്തിലുണ്ടായ ഭൂകമ്പവും സാമ്പത്തികമാന്ദ്യത്തിനു കാരണമാകും.

സാമ്പത്തികരംഗത്ത് ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ കൈക്കൊണ്ട് 90 കളിലേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടേണ്ടതുണ്ടെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+