ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ഫിബ്രവരി 23 വെള്ളിയാഴ്ച ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച അനുഭവപ്പെട്ടു. വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ മുന്‍ നിര ഓഹരികളെല്ലാം വന്‍ തോതില്‍ വിറ്റഴിക്കപ്പെടുകയും വില കുത്തനെ ഇടിയുകയും ചെയ്തു.
മുംബൈ സൂചിക 141 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 40 പോയിന്റും ഇടിഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വലിയ മാന്ദ്യം വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ പുറത്തായതും മൂച്വല്‍ ഫണ്ടുകള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്ക്കു കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മുംബൈ സൂചിക
ഒടുവിലത്തെ നില-4122.16
തുടങ്ങിയത് -4262.55
താഴ്ച - 140.39
എന്‍ എസ് ഇ
ഒടുവിലത്തെ നില -1315.00
തുടങ്ങിയത് -1355.00
താഴ്ച -40.00
വില കൂടിയ ഓഹരികള്‍
ഇ ഐ ഡി പാരി, പരേഖ് പ്ലാറ്റ്, നോസില്‍, സൈബര്‍ സ്പേസ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി, സീ ടെലിഫിലിംസ്, പെന്റാമീഡിയ, ഹിമാചല്‍, മഹീന്ദ്ര, ആപ്ടെക്, ടെല്‍കോ, ഭെല്‍, എം ടി എന്‍ എല്‍, ഐ പി സി എല്‍, എസ് എസ് ഐ, റിലയന്‍സ്, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, ഗ്രാസിം


Click it and Unblock the Notifications