Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ വിശുദ്ധ യുദ്ധം തുടരും: പാകിസ്ഥാന്‍

ഇസ്ലാമബാദ്: ജമ്മു-കശ്മീരില്‍ വിശുദ്ധയുദ്ധം തുടരുമെന്ന് പാകിസ്ഥാന്‍. കശ്മീര്‍ തങ്ങളുടെ ഒരിക്കലും തീരാത്ത അജണ്ടയായിരിക്കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. ജിഹാദ് (വിശുദ്ധ യുദ്ധം) നടത്തുന്ന തീവ്രവാദ സംഘടനകളെ ഒരിക്കലും വിശുദ്ധയുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്നും പാകിസ്ഥാന്‍ ആഭ്യന്തരകാര്യമന്ത്രി മൊയ്നുദ്ദീന്‍ ഹൈദര്‍ പ്രഖ്യാപിച്ചു. ജമ്മു-കശ്മീരില്‍ വിഘടനവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംഘടനകളുടെ നേതാക്കന്മാരുമായി നടത്തിയ അഭിമുഖത്തിനിടയിലാണ് പാക് മന്ത്രി കശ്മീരിലെ തീവ്രവാദം സംബന്ധിച്ച പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്.

കശ്മീരില്‍ നടക്കുന്നത് അവസാനിക്കാത്ത വിശുദ്ധ യുദ്ധമാണെന്നും അത് തീവ്രവാദമായി പാകിസ്ഥാന്‍ കണക്കാക്കുന്നില്ലെന്നും മന്ത്രി ഹൈദര്‍ പറഞ്ഞതായി വിഘടനവാദികളും മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒരുക്കിയ പാകിസ്ഥാന്‍ പത്രം ജങ്് ഫിബ്രവരി 23 വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കശ്മീര്‍ പ്രശ്നത്തില്‍ ഇപ്പോഴത്തെ നിലപാടില്‍ നിന്നും പാകിസ്ഥാന്‍ പിന്നോട്ടില്ലെന്ന് പാക് മന്ത്രി പറഞ്ഞു. താന്‍ പറയുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മന്ത്രി വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കാര്‍-എ-തൊയിബ തുടങ്ങിയ ഭീകരസംഘടനകളുടെ തലവന്മാരാണ് പാകിസ്ഥാന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വിശുദ്ധ യുദ്ധം തുടരാന്‍ പാകിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് തീവ്രവാദസംഘടനകള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും ജങ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+