Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍: വെടിനിര്‍ത്തല്‍ മെയ് വരെ

ദില്ലി: ജമ്മു കശ്മീരില്‍ ഇന്ത്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ മെയ് അവസാനം വരെ തുടരും. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഫിബ്രവരി 22 വ്യാഴാഴ്ച ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.

സമാധാനം ആഗ്രഹിക്കുന്നവര്‍ ഈ അവസരം പാഴാക്കേണ്ടതല്ലെന്ന് വാജ്പേയി ഓര്‍മ്മിപ്പിച്ചു. വെടിനിര്‍ത്തുന്ന നയത്തില്‍ നിന്ന് ഇന്ത്യ തല്‍ക്കാലം പിന്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജമ്മുകശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ സൈന്യം നോക്കി നില്‍ക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരില്‍ ഏതെങ്കിലും ഇന്ത്യന്‍ പൗരന്‍ ആക്രമിക്കപ്പെടുകയോ തീവ്രവാദ പ്രവര്‍ത്തനം നടക്കുകയോ ചെയ്താല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സുരക്ഷാ സേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ വെടിനിര്‍ത്തലിനോട് പാകിസ്ഥാന്‍ ഇനിയെങ്കിലും ക്രിയാത്മകമായി പ്രതികരിക്കുമെന്ന് വാജ്പേയി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യക്കെതിരായ കുപ്രചരണങ്ങളും അതിര്‍ത്തി തീവ്രവാദവും നിര്‍ത്താന്‍ അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സിംല കരാറിന്റെ ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ സംഭാഷണത്തിന് മുന്നോട്ടുവരാന്‍ പ്രധാനമന്ത്രി പാകിസ്ഥാനെ ആഹ്വാനം ചെയ്തു.

ഫിബ്രവരി 21 ബുധനാഴ്ച ചേര്‍ന്ന ദേശീയ സുരക്ഷയ്ക്കായുള്ള മന്ത്രിസഭാസമിതിയാണ് ജമ്മു കശ്മീരീല്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനിച്ചത്. റംസാനോടനുബന്ധിച്ച് ഡിസംബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ജനവരിയില്‍ ഇന്ത്യ ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+