Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് ആറ് സീറ്റ്

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളുടെ ഫലം അറിവായപ്പോള്‍ ആറും ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികള്‍ നേടി.

ഫിബ്രവരി 19ന് നടന്ന 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഫിബ്രവരി 23 വെള്ളിയാഴ്ച നടക്കുന്നത്.

ചത്തീസ് ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബു ലാല്‍ മറാണ്ഡിയും തങ്ങളുടെ മണ്ഡലങ്ങളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ജോഗി 6493 വോട്ടിന് മുന്നിട്ടുനില്‍ക്കുമ്പോള്‍ മറണ്ഡി 5000 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.

ഫലം അറിവായ സീറ്റുകളില്‍ ബിജെപി മൂന്നും തെലുങ്കുദേശം രണ്ടും ശിരോമണി അകാലിദള്‍ ഒന്നും സീറ്റ് നേടി. ബിഎസ്പിക്കും സമാജ്വാദി പാര്‍ട്ടിക്കും ഓരോ സീറ്റുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+