ഉപതിരഞ്ഞെടുപ്പ്: എന്‍ ഡി എ യ്ക്ക് എട്ട് സീറ്റ്
ഉപതിരഞ്ഞെടുപ്പ്: എന്‍ ഡി എ യ്ക്ക് എട്ട് സീറ്റ് ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഫിബ്രവരി 23 വെള്ളിയാഴ്ച ഫലമറിവായ 11 സീറ്റുകളില്‍ എട്ടും ബി ജെ പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം നേടി. ബി ജെ പി -നാല്, തെലുങ്കുദേശം-2, സമതാ പാര്‍ട്ടി-1, അകാലിദള്‍-1 എന്നിങ്ങനെയാണ് എന്‍ ഡി എ സഖ്യകക്ഷികളുടെ സീറ്റ് നില.
കോണ്‍ഗ്രസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവയും ഓരോ സീറ്റ് വീതം നേടി.
ജനവിധി തേടിയ പുതിയ രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി(കോണ്‍ഗ്രസ്) മാര്‍വാഹി മണ്ഡലത്തില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ബിജെ പി യിലെ അമര്‍സിംഹ് ഖുസ്രോയെ 50,000 ല്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്‍ഡി ( ബി ജെ പി) രാംഗര്‍ മണ്ഡലത്തില്‍ തൊട്ടടുത്ത സി പി ഐ സ്ഥാനാര്‍ത്ഥി നദീറാ ബീഗത്തെ 19,000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.












Click it and Unblock the Notifications