അന്ത്യോദയ പദ്ധതി ഫിബ്രവരി 25ന് തുടങ്ങും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടു കൂടി കേരളത്തിലെ ദരിദ്രകുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന അന്ത്യോദയ പദ്ധതി ഫിബ്രവരി 25 ഞായറാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു.
ഫിബ്രവരി 22 ബുധനാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതി പ്രകാരം സംസ്ഥാനത്തെ 2,38,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് പൊതുവിതരണ കേന്ദ്രങ്ങളില്‍ കൂടി പ്രതിമാസം 25 കിലോഗ്രാം അരി സൗജന്യനിരക്കില്‍ നല്‍കുന്നതാണ് അന്ത്യോദയ പദ്ധതി. ഒരു കിലോ ഗ്രാം അരിക്ക് മൂന്നു രൂപയാണ് ഈടാക്കുക.
പദ്ധതിയുടെ ഗുണഭോക്താക്കളെ അതാതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കുക എന്ന് ഭക്ഷ്യമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാന സര്‍ക്കാരിന് 27.5 ലക്ഷം രൂപയുടെ അധികബാധ്യത ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications