സംസ്ഥാന ബജറ്റ് ഇന്ന്
തിരുവനന്തപുരം: 2001-2002 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ശിവസാദമേനോന്‍ ഫിബ്രവരി 23 വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതു മണിക്കാണ് ബജറ്റ് അവതരണം.
ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇത് ഒരു പൂര്‍ണബജറ്റാകാനിടയില്ല. പുതിയ നയങ്ങളും പദ്ധതികളും നികുതിനിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാവില്ല. പകരം വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാവും ചര്‍ച്ച ചെയ്ത് പാസ്സാക്കുക. തിരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ജൂണില്‍ പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടിവരും.
എന്നാല്‍ ഐടിമേഖലയില്‍ പുതിയ നയങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. വിദേശമലയാളികള്‍ക്കു വേണ്ടിയും ചില പദ്ധതികള്‍ പ്രഖ്യാപിക്കും.












Click it and Unblock the Notifications