Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിനെ നേരിടാന്‍ നികുതികളില്ലാത്ത ബജറ്റ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നികുതി വര്‍ധനവില്ലാതെ തന്നെ ധനകാര്യമന്ത്രി ടി. ശിവദാസമേനോന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മിച്ച ബജറ്റ് അവതരിപ്പിച്ചു. 461.39 കോടി രൂപയുടെ മിച്ച ബജറ്റാണ് അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചത്.ഫിബ്രവരി 23 വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ബജറ്റ് അവതരിപ്പിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി 52 കോടിയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. കേരള-ഷാര്‍ജ ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിംഗ് കമ്പനിയുമായി ചേര്‍ന്നുള്ള വികസനപദ്ധതിക്ക് 100 കോടി ചെലവഴിക്കും.

കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ടെക്നോപാര്‍ക്ക് വികസനത്തിന് അഞ്ചുകോടിയാണ് നീക്കിവച്ചിരിക്കുന്നത്.

കൃഷിക്ക് 500 കോടിയും വൈദ്യുതി മേഖലക്ക് 611 കോടിയും വകയിരുത്തിയിട്ടുണ്ട്.ടൂറിസം വികസനത്തിന് 47 കോടി ചെലവഴിക്കും. സംസ്ഥാന ജീവനക്കാരുടെ രണ്ടു ഗഡു ക്ഷാമബത്ത മെയ് മാസശമ്പളത്തോടൊപ്പം നല്‍കും.

ദാരിദ്യ്രനിര്‍മാര്‍ജനപദ്ധതികള്‍ക്കായി 600 കോടി നീക്കിവച്ചു.സാമൂഹിക ക്ഷേമം- 632 കോടി, ഗതാഗത വികസനം -24 കോടി, ജലസേചനം-275 കോടി, കാര്‍ഷികമേഖല-251 കോടി, കര്‍ഷക തൊഴിലാളി പെന്‍ഷന്‍-37.2 കോടി, തൊഴിലില്ലായ്മാ വേതനം-70 കോടി, അഗതി പെന്‍ഷന്‍-19.2 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.

ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമനിധി പ്രഖ്യാപിച്ചു. പിന്നോക്ക വിഭാഗ ക്ഷേമത്തിന് 90.8 കോടിയും പട്ടികജാതി സമ്പൂര്‍ണ ഭവനപദ്ധതിക്ക് 20 കോടിയുമാണ് നീക്കിവെച്ചിരിക്കുന്നത്. കെഎസ്ഐഡിസിക്ക് 30 കോടി നല്‍കും. കണ്ണൂരിനെ ടൂറിസ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് 55 ലക്ഷത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിനു ശേഷം സഭ പിരിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+