Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിശാബോധമില്ലാത്ത ബജറ്റ്: കാര്‍ത്തികേയന്‍

തിരുവനന്തപുരം: ദിശാബോധമില്ലാത്ത ബജറ്റാണ് ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയപ്രസംഗമായി മാറുകയായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രസംഗം. ധനകാര്യമാനേജ്ന്റിന്റെ പരാജയം ബജറ്റില്‍ കൃത്യമായും പ്രതിഫലിക്കുകയും ചെയ്തു. മധുരക്കള്ള് വ്യാപകമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ കാര്‍ത്തികേയന്‍ വിമര്‍ശിച്ചു. ആളുകളെ കുടിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമായി തീര്‍ന്നിരിക്കുന്നത് ലജ്ജാകരമാണ്.

ശിവദാസമേനോന്‍ അവതരിപ്പിച്ച ബജറ്റിന് വിശ്വാസ്യതയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി കുറ്റപ്പെടുത്തി. കേന്ദ്രബജറ്റിനു ശേഷമാണ് സാധാരണ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാറ്. കേന്ദ്രബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞാല്‍ സംസ്ഥാന ബജറ്റിലെ പല കണക്കുകളിലും മാറ്റം വരും.

മന്ത്രിയുടെ എല്ലാ കണക്കൂകൂട്ടലുകളും ബജറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷിമേഖലക്ക് കൂടുതല്‍ പണം അനുവദിക്കാന്‍ തയ്യാറാവാഞ്ഞത് നിരാശാജനമാണ്.

സംസ്ഥാനത്തെ പ്രതിസന്ധിയിലെത്തിച്ചതിന്റെ കുറ്റസമ്മതമാണ് ബജറ്റില്‍ ഉടനീളം നിഴലിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കടക്കെണിയില്‍ പെടുത്തി ഒരു സംസ്ഥാനത്തെ നശിപ്പിക്കുന്നതെങ്ങനെ എന്നു വിശദീകരിക്കും പോലെയായിരുന്നു ബജറ്റ് പ്രസംഗമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ് ) നേതാവ് ടി.എം.ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+