വി. കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: വി. കൃഷ്ണമൂര്‍ത്തി പുതിയ സംസ്ഥാന ചീഫ് സെക്രട്ടറിയാകും. ഫിബ്രവരി 22 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എന്‍. മോഹന്‍കുമാര്‍ ഫിബ്രവരി 28 ബുധനാഴ്ച വിരമിക്കുന്ന ഒഴിവിലാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം. നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു കൃഷ്ണമൂര്‍ത്തി.
എക്സൈസ് കമ്മീഷണര്‍ ജെ. ലളിതാംബിക, പിഡബ്ല്യുഡി സെക്രട്ടറി ബാബു ജേക്കബ് എന്നിവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരാകും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി. രാമചന്ദ്രനാണ് പുതിയ ആഭ്യന്തര സെക്രട്ടറി.
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ എംഡിയായി എം.എന്‍. നജീബിനെ നിയമിക്കും. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയായിരുന്നു നജീബ്.












Click it and Unblock the Notifications