കേരളത്തില്‍ എല്ലാ ബൂത്തിലും വോട്ടിംഗ ് യന്ത്രം
കൊച്ചി: കേരളത്തില്‍ ഇക്കുറി 23,000 പോളിംഗ് ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തി. ഫിബ്രവരി 23 വെള്ളിയാഴ്ചആലുവാ പാലസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണമൂര്‍ത്തി.
കേരളത്തിന് 34,000 വോട്ടിംഗ് യന്ത്രങ്ങളാണ് ആവശ്യമുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു പോലും വോട്ടിംഗ് യന്ത്രം ആവശ്യമെങ്കില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. കേരളത്തിലെ 90 ശതമാനം വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇക്കുറി നല്കും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കേരളത്തില്‍ സുഗമമായി നടക്കുന്നുണ്ടെന്നും താമസിയാതെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ ഉള്ളതായി കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. സുഗമമായും സുതാര്യമായും തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സംസ്ഥാനമാണ് കേരളം. വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രശ്നബാധിതമെന്ന് കണ്ടെത്തുന്ന പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവിധ സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത്വന്ന ശേഷമേ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങളില്‍ കമ്മിഷന് എന്തെങ്കിലും ചെയ്യാനുള്ളു. വിജ്ഞാപനത്തിന് ശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് അധികസുരക്ഷാ സംവിധാനം ആവശ്യമുള്ള സ്ഥലങ്ങളില്‍ അതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തുമെന്ന് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.












Click it and Unblock the Notifications