കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പ്യാരുടെ ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ വൈദ്യുതി പദ്ധതിക്ക് അനുവാദം നല്‍കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് കെ പി പി നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി.

എല്‍ പാസോ എന്ന അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് കണ്ണൂരില്‍ താപവൈദ്യുതനിലയം തുടങ്ങാന്‍ കെ പി പി നമ്പ്യാര്‍ സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പദ്ധതിക്ക് അനുവാദം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയ സാഹചര്യത്തില്‍ നമ്പ്യാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പദ്ധതി കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും തമിഴ്നാട്ടിലെ എന്നൂര്‍ വൈദ്യുതനിലയത്തില്‍ നിന്നും കൂടിയ വില നല്‍കി വൈദ്യുതി വാങ്ങാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കം തടയണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ചിനു നല്‍കിയ അപ്പീലില്‍ പ്രതികൂലമായ തീരുമാനം ഉണ്ടായതിനെത്തുടര്‍ന്നാണ് നമ്പ്യാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്.

എന്നാല്‍ ഫിബ്രവരി 23 വെള്ളിയാഴ്ച ജസ്റ്റീസ് കെ കെ ഉഷ, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ച് തീരുമാനം ശരി വയ്ക്കുകയായിരുന്നു. പദ്ധതി കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നുമുണ്ടാകാത്ത സാഹചര്യത്തിലും വൈദ്യുതി ബോര്‍ഡ് എന്നൂരില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തീരുമാനിക്കാത്ത സാഹചര്യത്തിലും നമ്പ്യാരുടെ അപ്പീലിന് നിലനില്‍പില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X