Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസ് പിന്തുണ കരുണാകരന് ?

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുണാകരനെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് തയ്യാറായേക്കുമെന്ന് സൂചന.

ഇരുമുന്നണികളുമായി സമദൂരം പാലിക്കുക എന്നതാണ് എന്‍എസ്എസ് നിലപാടെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കരുണാകരന്‍ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് മുതിര്‍ന്ന എന്‍എസ്എസ് നേതാക്കള്‍ സൂചിപ്പിച്ചു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപണിക്കരും ലെയ്സണ്‍ ഓഫീസര്‍ എം. മനോഹരനും ഏതാനും ദിവസം മുമ്പ് കരുണാകരനെ സന്ദര്‍ശിച്ച് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി അറിയുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ഇടതുമുന്നണി അധികാരത്തില്‍ വരാനാണ് താല്‍പര്യപ്പെടുന്നതെന്ന് നേതാക്കള്‍ കരുണാകരനെ അറിയിച്ചിട്ടുണ്ട്.

പെരുന്ന മന്നം സമാധിയോട് അനാദരവ് കാട്ടിയതിനും ഭരണകാലത്ത് എന്‍എസ്എസിനെ അവഗണിച്ചതിനും ആന്റണിയോട് സമുദായ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.

എന്‍എസ്എസ് നടത്തുന്ന തിരുവനന്തപുരം എംജി കോളേജിനോട് ചേര്‍ന്ന് 30 ഏക്കര്‍ ഭൂമി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍എസ്എസിന് നല്‍കിയത് സെന്റിന് 1316 രൂപ മാത്രം ഈടാക്കിയാണ്. എന്നാല്‍ ആന്റണി സര്‍ക്കാരിനോട് ഭൂമി ചോദിച്ചപ്പോള്‍ സെന്റിന് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ആവശ്യപ്പെട്ടിരുന്നതായും നാരായണപ്പണിക്കര്‍ കരുണാകരനോട് പരാതിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വി.എസ്.അച്യുതാനന്ദന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിനാല്‍ എന്‍എസ്എസ് കരുണാകരന് പിന്തുണ നല്‍കാനുള്ള സാധ്യതയുണ്ടെന്നും രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ഈഴവസമുദായത്തില്‍ പെട്ടയാള്‍ എന്ന ഒറ്റ കാരണം കൊണ്ടാണ് വിഎസിനെ പിന്തുണയ്ക്കുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ ധ്വനി. ഇത് എന്‍എസ്എസ് നേതൃത്വത്തെ ചിന്തിപ്പിച്ചേക്കുമെന്നും കരുതപ്പെടുന്നു.

അതേ സമയം കരുണാകരന്‍ നേതൃത്വത്തിലേക്ക് വരാന്‍ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സാധ്യത കുറവാണെന്നതിനാലും ആന്റണി വരുന്നതിനോടാണ് സോണിയയ്ക്ക് താല്പര്യമെന്നതിനാലും എന്‍എസ്എസിന് ഇടതുമുന്നണിയെ പിന്തുണയ്ക്കാനേ കഴിയൂ എന്നും രാഷ്ട്രീയ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ പയറ്റിവിജയിച്ച ചങ്ങനാശേരി ഫോര്‍മുല നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാല് എന്‍ഡിപി സ്ഥാനാര്‍ത്ഥികളാണ് ഇടതുമുന്നണിയുടെ പിന്തുണയോടെ വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+