വരയല്‍: യുവതി പുതിയ പരാതി നല്‍കി
മട്ടന്നൂര്‍: കാലില്‍ ആര്‍ എസ് എസ് വരയപ്പെട്ട ഡി വൈ എഫ് ഐ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രാദേശിക നേതാവ് ബിന്ദു സംഭവം സംബന്ധിച്ച് പൊലീസില്‍ പുതിയ പരാതി നല്‍കി. ഫിബ്രവരി 21 ബുധനാഴ്ച നല്‍കിയ പുതിയ പരാതിയില്‍ യുവതി നേരത്തേ പൊലീസിനു നല്‍കിയ മൊഴിയില്‍ നിന്നും കടകവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പരാതി പ്രകാരം ഫിബ്രവരി 23 വെള്ളിയാഴ്ച പൊലീസ് യുവതിയില്‍ നിന്നും മൊഴിയെടുക്കും.
ബുധനാഴ്ച നല്‍കിയ പരാതിയില്‍ പ്രദീപന്‍ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് തന്റെ കാലില്‍ വരഞ്ഞതെന്ന് യുവതി പറയുന്നു. നേരത്തേ ആശുപത്രിയില്‍ വച്ച് നല്‍കിയ മൊഴിയില്‍ അക്രമികള്‍ ആരാണെന്ന് അറിയില്ലെന്നും ഇനി കണ്ടാലും തിരിച്ചറിയില്ലെന്നുമായിരുന്നു ബിന്ദു പറഞ്ഞിരുന്നത്.
പരാതി കെട്ടിച്ചമച്ചതാണെന്ന സംശയത്തിലാണ് പൊലീസ്. ഇതു പ്രകാരം കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് പൊലീസ് ഇപ്പോഴും. സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് യുവതി പുതിയ പരാതിയുമായി പൊലീസിനെ സമീപിച്ചതു തന്നെ.
ഇതിനിടെ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പ്രദീപനെതിരേ യാതൊരു നടപടിക്കും സമ്മതിക്കില്ലെന്ന നിലപാടിലാണ് മട്ടന്നൂര്‍ പ്രാദേശിക ആര്‍ എസ് എസ് നേതൃത്വം. ഇയാളെ അറസ്റ്റ് ചെയ്യാനോ മറ്റെന്തെങ്കിലും നടപടിക്കോ മുതിര്‍ന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മട്ടന്നൂര്‍ താലൂക്ക് കാര്യവാഹക്് എം കെ പ്രദീപന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് കെ കെ ഷൈലജ എം എല്‍ എ യും ബിന്ദുവും അടക്കമുള്ളവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ആര്‍ എസ് എസ്. സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതി വ്യാജമാണെങ്കില്‍ യുവതിക്കെതിരേ കേസെടുക്കാനും പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.
ഇതേ സമയം സംഭവത്തെത്തുടര്‍ന്ന് കൊടോളിപ്രം പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് തന്റെ കാലില്‍ വരഞ്ഞതെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹ് സുരേഷിനെ സി പി എം സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊടോളിപ്രത്ത് പ്രകടനം നടത്തുകയും സി പി എം പ്രവര്‍ത്തകര്‍ സമീപത്ത് സംഘടിച്ചു നില്‍ക്കുകയും ചെയ്തപ്പോള്‍ പൊലീസെത്തി ഇരു വിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications