വെടിനിര്‍ത്തല്‍: യുഎസ് സ്വാഗതം ചെയ്തു
വാഷിംഗ്ടണ്‍: ജമ്മു-കശ്മീരില്‍ വെടിനിര്‍ത്തല്‍ മെയ്മാസം വരെ നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ അമേരിക്ക അനുകൂലിച്ചു.
ഈ പ്രഖ്യാപനത്തെ തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നതായി അമേരിക്കയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിനിര്‍ത്തലിനോട് തീവ്രവാദിസംഘടനകള്‍ അനുകൂലമായി പ്രതികരിച്ചാല്‍ കശ്മീരിലെ സമാധാന നീക്കങ്ങള്‍ ശക്തിപ്പെടുമെന്നും അവര്‍ പറഞ്ഞു. അക്രമം കുറയ്ക്കാനും സമാധാന ചര്‍ച്ചകള്‍ക്ക് അന്തരീക്ഷമൊരുക്കാനും ഞങ്ങള്‍ എല്ലാ പാര്‍ട്ടികളെയും പ്രോത്സാഹിപ്പിക്കും. ഇതിലൂടെ നമുക്ക് കശ്മീരിലാകെ യഥാര്‍ത്ഥത്തിലുള്ള സമാധാനം വളര്‍ത്താന്‍ കഴിയുമെന്നും മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications