ഇറാഖില്‍ വീണ്ടും യുഎസ് ആക്രമണം
ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ വീണ്ടും യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഫിബ്രവരി 22 വ്യാഴാഴ്ചയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് അറിയിച്ചു.
ഇറാഖിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അറിയിച്ചു. റഡാറുകളെയും സൈനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പങ്കെടുത്ത വിമാനങ്ങളെല്ലാം ടര്‍ക്കിയില്‍ സുരക്ഷിതമായി തിരിച്ചെത്തിയതായും യുഎസ് വക്താവ് അറിയിച്ചു.
എങ്കിലും ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ സഹായത്തോടെ ഇറാഖിന്റെ വ്യോമ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ചൈനയിലെ സാങ്കേതിക വിദഗ്ധര്‍ സഹായം നല്കുന്നതായുള്ള വാര്‍ത്ത തങ്ങളെ അലോസരപ്പെടുത്തുന്നതായി ബുഷ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications