വിവാദ ക്ലോസ് അപ് പരസ്യം നിരോധിച്ചു
ദില്ലി: വനിതാ പൊലീസ് ഓഫീസറെ ചുംബിച്ചുകൊണ്ട് ഒരു തടവുപുള്ളി അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കുന്ന ക്ലോസ് അപ് ടൂത്ത് പേസ്റ് പരസ്യം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.
കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പുമുന്ത്രി സുഷമ സ്വരാജാണ് പരസ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാദമായ ടൂത്ത്പേസ്റ് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ദൂരദര്‍ശന്‍ ഇതിനകം തന്നെ നിര്‍ത്തിയിട്ടുണ്ട്. മറ്റു ടിവി ചാനലുകളും ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങുമെന്ന് കരുതുന്നു - സുഷമാ സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications