ക്ഷേത്രം പണിക്കുള്ള തടസം നീക്കണമെന്ന്
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള തടസം നീക്കണമെന്ന് വിഎച്ച് പി നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഫിബ്രവരി 24 ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് വിശ്വഹിന്ദുപരിഷത്തിന്റെ15 അംഗ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്. ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി വിഎച്ച്പി നേതാക്കള്‍ അറിയിച്ചു. വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍, പ്രസിഡന്റ് വിഷ്ണു ഹരി ഡാല്‍മിയ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
മാര്‍ച്ച് 31ന് മുമ്പ് ഗര്‍ഭഗൃഹത്തിന് പുറത്തുള്ള പണികളെല്ലാം തീര്‍ക്കേണ്ടതുണ്ട്. അത് കഴിഞ്ഞാലുടന്‍ ക്ഷേത്രം പണി ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് പരമഹംസ രാം ചന്ദര്‍ ദാസ് പറഞ്ഞു.
ഏപ്രിലില്‍ പണി തുടങ്ങുന്നതിനാല്‍ അതിന് മുമ്പ് നിയമപരമായ എല്ലാ തടസങ്ങളും നീക്കണമെന്ന് പ്രധാനമന്ത്രിയോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദാസ് അറിയിച്ചു.












Click it and Unblock the Notifications