കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വര്‍ഷത്തിനകം എല്ലാ ഗ്രാമങ്ങളിലും ഫോണ്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ എത്തിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍.

രണ്ട് ലക്ഷം ഗ്രാമങ്ങളിലായിരിക്കും ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് ഫിബ്രവരി 24 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. കേരളം, തമിഴ്നാട്, പഞ്ചാബ്, ഹര്യാന എന്നീ സംസ്ഥാനങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും ഫോണ്‍ എത്തിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ആറ് ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങളില്‍ നാല് ലക്ഷത്തോളം ഗ്രാമങ്ങളില്‍ മാത്രമേ ഇപ്പോള്‍ ടെലിഫോണ്‍ സൗകര്യമുള്ളു. ഇപ്പോള്‍ 100 പേര്‍ക്ക് മൂന്ന് ടെലിഫോണ്‍ എന്നതാണ് കണക്ക്. 2010ല്‍ നൂറ് പേര്‍ക്ക് 15 ടെലിഫോണ്‍ എന്ന തോതില്‍ ഫോണ്‍ ലൈനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പാസ്വാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X