ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയെന്ന്
നിലമ്പൂര്‍: ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയുമായി നാട്ടുകാര്‍ ജില്ലാധികൃതരുടെ മുമ്പില്‍. മലപ്പുറം ജില്ലാ കളക്ടര്‍ക്കും എസ്പിക്കുമാണ് നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഫിബ്രവരി എട്ട് വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടക്കര മൂത്തേടം കല്‍ക്കുളത്തെ താളിയില്‍ ചക്കിയുടെ മകള്‍ തങ്ക പ്രസവിച്ച കുട്ടിയെ ചക്കിയുടെ സഹോദരിയും ഭര്‍ത്താവും കൂടി കുഴിച്ചുമൂടി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
എടക്കര പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്നും അതിനെത്തുടര്‍ന്നാണ് ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയതെന്നും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications