Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഎംഎസ് പ്രതിമ അനാവരണം ഇന്ന്

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ആദ്യ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രതിമ ഫിബ്രവരി 24 ശനിയാഴ്ച അനാവരണം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി കൃഷന്‍കാന്താണ് പ്രതിമ അനാവരണം ചെയ്യുന്നത്.

63 സെന്റ് സ്ഥലത്ത് ഒരുക്കിയിട്ടുള്ള ഇഎംഎസ് ഉദ്യാനത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുളളത്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞുരാമനാണ് ഉദ്യാനത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. ചടങ്ങില്‍ കാനായിയെയും ആദരിക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ്, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സ്പീക്കര്‍ എം. വിജയകുമാര്‍, സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്, പൊളിറ്റ് ബ്യൂറോ അംഗം വി.എസ്. അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+