Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഎംഎസ്: വിശേഷണം ആവശ്യമില്ലാത്ത വ്യക്തിത്വം

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും മാര്‍ക്സിസ്റ് ആചാര്യനുമായിരുന്ന ഇഎംഎസ് വിശേഷണം ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് ഉപരാഷ്ട്രപതി കൃഷന്‍കാന്ത്.

ഇഎംഎസ്സിന്റെ പ്രതിമ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിനു മുന്നില്‍ ഫിബ്രവരി 24 ശനിയാഴ്ച രാവിലെ അനാവരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഎംഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ രാഷ്ട്രീയം സത്യസന്ധതയുടേതായിരുന്നു. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല. രാഷ്ട്രീയവും വ്യക്തിപരവുമായ പ്രവര്‍ത്തനങ്ങളെ സത്യസന്ധമായി പരിശോധിക്കാനും തെറ്റുകള്‍ അംഗീകരിച്ച് മടികൂടാതെ അവ തിരുത്താനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

സ്വതന്ത്രഭാരതത്തിന്റെ ചരിത്ര-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക മേഖലകളില്‍ സ്വാധീനം ചെലുത്തിയ നേതാക്കളിലൊരാളായാണ് ഇഎംഎസ് അറിയപ്പെടുക. അനാചാരങ്ങള്‍ക്കും തിന്മകള്‍ക്കും എതിരെ അശ്രാന്തപോരാട്ടം നടത്തിയ ഇഎംഎസ് സ്ത്രീകളുടെ ഉന്നമനത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. തനിക്ക് കരഗതമായ അഗാധ പാണ്ഡിത്യം സാമൂഹ്യപ്രവര്‍ത്തനത്തനു വിനിയോഗിച്ച മഹാനാണ് അദ്ദേഹം.

രാഷ്ട്രീയത്തില്‍ അതികായനും ജനമധ്യത്തില്‍ ബഹുമാന്യനും ആയിരിക്കുമ്പോള്‍ തന്നെ സ്വന്തം ശക്തിയേയും ദൗര്‍ബല്യത്തേയും കുറിച്ച് തികഞ്ഞ അവബോധവും ഇഎംഎസിനുണ്ടായിരുന്നു. ഗാന്ധിജിയുടെ ദരിദ്രവിഭാഗത്തെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ ഇഎംഎസിനെ അഗാധമായി സ്പര്‍ശിച്ചിരുന്നു. പാവപ്പെട്ടവരുടെ താല്പര്യത്തിനുവേണ്ടി സ്വന്തം ആഗ്രഹങ്ങളും താല്പര്യങ്ങളും ബലികഴിക്കുന്നതിന് ഇഎംഎസ് ഒരിക്കലും മടി കാട്ടിയിരുന്നില്ല - കൃഷന്‍ കാന്ത് പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തി. ഉപരാഷ്ട്രപതിയുടെ ഭാര്യ സുമന്‍കാന്ത്, ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ്, മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സ്പീക്കര്‍ എം. വിജയകുമാര്‍, മന്ത്രിസഭാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സി.എഫ്. തോമസ് എന്നിവര്‍ ചടങ്ങിനെത്തി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചടങ്ങില്‍ ഉണ്ടായിരുന്നില്ല.

ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജനത്തിന് വേദിയില്‍ വീല്‍ചെയറില്‍ ഇരിപ്പിടമൊരുക്കിയിരുന്നു. ഇഎംഎസിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

ഇഎംഎസ്സിന്റെ പ്രതിമ രൂപകല്‍പന ചെയ്ത കാനായി കുഞ്ഞിരാമന് ചടങ്ങില്‍ വെച്ച് ഉപരാഷ്ട്രപതി ഉപഹാരം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+