കള്ളനോട്ടുമായി പിടിയില്‍
തിരുവനന്തപുരം: അന്തര്‍-സംസ്ഥാന കള്ളനോട്ട് സംഘാംഗം പൊലീസ് പിടിയില്‍. ഫിബ്രവരി 24 ശനിയാഴ്ച വി മദനന്‍ പിള്ള എന്ന കള്ളനോട്ട് റാക്കറ്റ് അംഗമാണ് പിടിയിലായത്. ഇയാളില്‍ നിന്നും 100 രൂപയുടെ 53 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുള്ള ഇയാളെ കഴിഞ്ഞ ഒക്ടോബറിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലായിരുന്നപ്പോഴാണ് പുതിയ കേസില്‍ അറസ്റ്റിലാകുന്നത്.
പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications