എല്‍ ഡി എഫ് ജാഥകള്‍ ഫിബ്ര.28 മുതല്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി എല്‍ ഡി എഫ് ആറ് മേഖലാ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. ഫിബ്രവരി 24 ശനിയാഴ്ച ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനിച്ചതാണിത്.ജാഥകള്‍ക്ക് മുന്നണിയുടെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും. ഫിബ്രവരി 28 മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് ജാഥകള്‍ നടത്തുന്നത്.
മുന്നണി പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള സമിതിയെയും എല്‍ ഡി എഫ് നിയോഗിച്ചു. മുന്നണി കണ്‍വീനര്‍ വി എസ് അച്യുതാന്ദന്‍ അധ്യക്ഷനായുള്ള സമിതിയില്‍ പിണറായി വിജയന്‍, പി കെ വാസുദേവന്‍നായര്‍, ഡോ. കെ സി ജോസഫ്, ടി ജെ ചന്ദ്രചൂഡന്‍, എ സി ഷണ്മുഖദാസ്, ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ അംഗങ്ങളാണ്.












Click it and Unblock the Notifications