നെറ്റോ കേസ്: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
ദില്ലി: നളിനി നെറ്റോ കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. കേസില്‍ കേരള സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രീതി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്‍.
മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ പീഡിപ്പിച്ചുവെന്ന തന്റെ ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വിശാഖ കേസില്‍ സുപ്രീം കോടതി നല്‍കിയ പൊതു നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കാണിച്ച് നളിനി നെറ്റോ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
രാജസ്ഥാനിലെ ബന്‍വരി ദേവി പീഡനം സംബന്ധിച്ചു വിശാഖ എന്ന സാമൂഹിക സംഘടനയും രാജസ്ഥാന്‍ സര്‍ക്കാരുമായുള്ള കേസിലാണ് തൊഴില്‍ സ്ഥലത്തെ പീഡനങ്ങള്‍ തടയുന്നതിലും പീഡനങ്ങള്‍ സംബന്ധിച്ചു പരാതിയുണ്ടായാല്‍ അന്വേഷിക്കേണ്ട രീതിയും സുപ്രീം കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications