Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമതിയില്ലെങ്കിലും മാര്‍ച്ച് നടത്തുമെന്ന് പിഡിപി

തിരുവനന്തപുരം: പാലക്കാട് എസ്പി അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ കോയമ്പത്തൂര്‍ ജയിലിലേക്ക് ഫിബ്രവരി 26 തിങ്കളാഴ്ച മാര്‍ച്ച് നടത്തും.

പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ കെ.ഇ. അബ്ദുള്ള, പൂന്തുറ സിറാജ് എന്നിവര്‍ ഫിബ്രവരി 24 ശനിയാഴ്ച തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വാളയാറിനടുത്തുള്ള അട്ടപ്പള്ളത്തു നിന്നാണ് മാര്‍ച്ച് തുടങ്ങുക.

സമാധാനപരമായി സംഘടിപ്പിക്കുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച പാലക്കാട് എസ്പിയുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. മാര്‍ച്ചിന് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അധികൃതര്‍ ഈ ഉത്തരവിട്ടത് - പിഡിപി നേതാക്കള്‍ ആരോപിച്ചു.

തമിഴ് നാട്ടിലെ കരുണാനിധി സര്‍ക്കാര്‍ ജയിലില്‍ കഴിയുന്ന മദനിക്കെതിരെ മനുഷ്യാവകാശ ലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+