സോണിയ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി ഫിബ്രവരി 24 ശനിയാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി നയിക്കുന്ന കേരള മോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സോണിയ എത്തുന്നത്.
രാവിലെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സോണിയയെ എ.കെ. ആന്റണി, കെ. കരുണാകരന്‍, കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണ പിള്ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലാണ് മോചനയാത്രയും സമാപന സമ്മേളനം നടക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം അവര്‍ ദില്ലിക്ക് മടങ്ങും.
തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ മലയിന്‍കീഴില്‍ ഫിബ്രവരി 23 വെള്ളിയാഴ്ച രാത്രി മോചനയാത്ര സമാപിച്ചു. ഫിബ്രവരി ഒന്ന് വ്യാഴാഴ്ച കാസര്‍കോട്ടു നിന്നും ആരംഭിച്ച യാത്ര നായനാര്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് തിരുവനന്തപുരത്തെത്തിയത്.












Click it and Unblock the Notifications