ഇത് കര്‍ഷകദ്രോഹ സര്‍ക്കാര്‍: സോണിയ
തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി.
എ.കെ.ആന്റണി നയിക്കുന്ന കേരളമോചനയാത്രയുടെ സമാപനം കുറിച്ചു കൊണ്ട് ചേര്‍ന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. കാര്‍ഷകോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വൈവിധ്യസംസ്കാരത്തെ തകര്‍ക്കുന്നതാണ് ബിജെപിയുടെയും അനുബന്ധ കക്ഷികളുടെയും നയമെന്ന് സോണിയ കുറ്റപ്പെടുത്തി. കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപിയെയും ഇടതുമുന്നണിയെയും കോണ്‍ഗ്രസ് ഒരു പോലെ എതിര്‍ക്കുമെന്ന് സോണിയ വ്യക്തമാക്കി.
മാര്‍ക്സിസ്റ് ഭരണത്തെ നിശിതമായി വിമര്‍ശിച്ച സോണിയ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംശുദ്ധഭരണം കാഴ്ച വയ്ക്കുമെന്ന് ഉറപ്പ് നല്‍കി.












Click it and Unblock the Notifications