കോഴ: 11 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: മദ്യദുരന്തത്തിലെ പ്രധാനപ്രതിയായ അബ്കാരി കോണ്ട്രാക്ടര് മണിച്ചനില്‍ നിന്നും കോഴ വാങ്ങി വഴി വിട്ട ആനുകൂല്യങ്ങള്‍ നല്കിയ ഡപ്യൂട്ടി കളക്ടര്‍ക്കും 10 എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്പെന്ഷന്.
തിരുവനന്തപുരം ലോക്കല്‍ അഡ്മിനിസ്ട്രേഷന് ഡപ്യൂട്ടി കളക്ടര്‍ സി എ ലത, റൂറല്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി രാജഗോപാല്‍, മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാധാകൃഷ്ണപിള്ള, പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി വര്‍ഗീസ് ,മുന്‍ കടയ്ക്കാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ നസീര്‍, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ മോഹന്‍ദാസ്, റഹിം, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വേലായുധന് നായര്‍, നാസിമുദ്ദീന്, എക്സൈസ് സബ് ഇന്‍സ്പെക്ടര്‍മാരായ ശശിധരന്, വിജയന്എന്നിവര്ക്കാണ് വിജിലന്‍സ് ശുപാര്‍ശ പ്രകാരം സസ്പെന്ഷന്.
മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങി നിയമവിരുദ്ധമായ മദ്യ വില്പനയ്ക്ക് സഹായങ്ങള്‍ നല്‍കിയെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുന്നതെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.