കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് പിന്തുണ: വെള്ളാപ്പള്ളിയോട് എതിര്‍പ്പ്

  • By Staff
Google Oneindia Malayalam News

കൊച്ചി: വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ ഇടതുമുന്നണിയെ എസ്എന്‍ഡിപി യോഗം പിന്തുണയ്ക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സമുദായ താല്‍പര്യത്തിനെതിരെന്ന് ശ്രീനാരായണ ആദര്‍ശ സംരക്ഷണ സമിതി.

സാമ്പത്തിക സംവരണം മുഖമുദ്രയായി സ്വീകരിക്കുകയും സാമുദായിക സംവരണത്തിന്റെ സത്തയെ തകര്‍ക്കുകയും ചെയ്യുന്ന ക്രീമിലെയര്‍ സിദ്ധാന്തത്തിന്റെ പ്രചാരകരായ സിപിഎമ്മിന്റെ നേതാവായ വിഎസ് മുഖ്യമന്ത്രി ആയാല്‍ സമുദായത്തിന് എന്ത് മേന്മയാണുണ്ടാവുകയെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് ഫിബ്രവരി 24 ശനിയാഴ്ച സമിതി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.എന്‍.ഡി. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ക്രീമിലെയര്‍ കണ്ടെത്തുന്നതിന് കോടതി നിയോഗിച്ച കമ്മീഷന്റെ തെളിവെടുപ്പ് സമയത്തും സംവരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ വാദം നടന്നപ്പോഴും പിന്നോക്ക സമുദായ താല്‍പര്യത്തിനെതിരായി ഇടതുസര്‍ക്കാര്‍ നിലകൊണ്ടത് വെള്ളാപ്പള്ളി മറന്നാലും കേരളത്തിലെ പിന്നോക്കവിഭാഗങ്ങള്‍ മറക്കില്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

വ്യവസ്ഥാപിത ഭരണം നിലവിലിരുന്ന ശിവഗിരി മഠത്തെ സര്‍ക്കാര്‍ സ്ഥാപനമാക്കി നശിപ്പിച്ചതും ഇടതുസര്‍ക്കാരാണ്. കൊല്ലത്തെ എസ്എന്‍ കോളേജ് തല്ലിത്തകര്‍ത്തതും പ്രിന്‍സിപ്പലിനെ ബന്ദിയാക്കിയതും വിഎസ് കണ്‍വീനറായിരുന്ന ഇടതുമുന്നണി ഭരണം നടത്തിയപ്പോഴാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെ ഗുരുദേവഭക്തന്‍മാര്‍ ഏകമനസോടെ എതിര്‍ക്കണമെന്ന് പ്രേമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X