ഇന്ത്യ കടുത്ത നിലപാട് മാറ്റണമെന്ന് മുഷാറഫ്
ഇസ്ലാമാബാദ്: ഇന്ത്യ തങ്ങളുടെ കടുത്ത നിലപാട് പുനരവലോകനം ചെയ്യുന്നതിനെ ആശ്രയിച്ചാണ് കശ്മീര്‍ പ്രശ്നത്തിന്റെ പരിഹാരം നിലകൊള്ളുന്നതെന്ന് പാകിസ്ഥാന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷാറഫ്.
ഇത്തരം നിലപാടുകളില്‍ നിന്ന് ചില മാറ്റങ്ങളുണ്ടാകുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞിരുന്നെങ്കിലും പ്രവൃത്തിയില്‍ ഒന്നും കണ്ടില്ലെന്ന് മുഷാറഫ് പറഞ്ഞു. ഈജിപ്ഷ്യന്‍ മിഡില്‍ ഈസ്റ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇങ്ങനെ പറഞ്ഞത്.
അഭിമുഖത്തിന്റെ വാര്‍ത്തകള്‍ പാകിസ്ഥാനിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഫിബ്രവരി 22 വ്യാഴാഴ്ച കശ്മീരിലെ വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുള്ള തീരുമാനം എടുത്തതിനു ശേഷമാണോ അഭിമുഖം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രശ്നം സംബന്ധിച്ച് ഉഭയകക്ഷ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഷാറഫ് ആവര്‍ത്തിച്ചു. എന്നാല്‍ സ്വീകാര്യമല്ലാത്ത വ്യവസ്ഥകള്‍ പറഞ്ഞുകൊണ്ട് ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. കശ്മീരില്‍ സൈനികപരിഹാരം സാധ്യമല്ലെന്ന് ഇന്ത്യക്ക് ഉടന്‍ തന്നെ മനസ്സിലാകും. അര്‍ത്ഥവത്തായ ചര്‍ച്ചകളില്‍ കൂടി മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുളളൂ - മുഷാറഫ് വ്യക്തമാക്കി.
എന്നാല്‍ ത്രികക്ഷി ചര്‍ച്ചയാണ് വേണ്ടതെന്ന ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വാദം പാകിസ്ഥാന്‍ അംഗീകരിക്കുന്നുവെന്ന് മുഷാറഫ് പറഞ്ഞു. കശ്മീര്‍ ജനതയുടെ ഇഷ്ടപ്രകാരമുള്ള ഒരു പരിഹാരത്തിന് ത്രിതല ചര്‍ച്ചയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹുറിയത്തിന്റെ ഒരു സംഘം ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്നതെന്നും പാക് പട്ടാളമേധാവി പറഞ്ഞു.












Click it and Unblock the Notifications